കൊടുവള്ളി: കൊടുവള്ളി നഗരസഭയുടെ പരിധിയിലുള്ള പ്രധാന വികസന പദ്ധതികൾക്ക് റവന്യു ഭൂമി വിട്ടുനൽകണമെന്നും ഭൂമിയുടെ തരം മാറ്റി നൽകണമെന്നും ആവശ്യപ്പെട്ട് പി.കെ. ഫിറോസ് എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യു മന്ത്രി എ.പി. അനിൽ കുമാറിന് നിവേദനം നൽകി. ആവശ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയമപരമായ വശങ്ങൾ പരിശോധിച്ച് അനുകൂലമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും റവന്യു മന്ത്രി എ.പി. അനിൽ കുമാർ ഉറപ്പുനൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പി.കെ. ഫിറോസ് എം.എൽ.എ, കൊടുവള്ളി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ കെ.കെ.എ. കാദർ, കൗൺസിലർ സി.കെ.സി. റഫീഖ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |