മുക്കം: ബി.പി മൊയ്തീന്റെ 44-ാം ചരമവാർഷിക ദിനാചരണം നടത്തി. ബി പി മൊയ്തീൻ സേവാമന്ദിർ സംഘടിപ്പിച്ച അനുസ്മരണ പരിപാടി സി.കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ പി ചാന്ദ്നി മുഖ്യാതിഥിയായി. കാൻ ഫെഡ് പുരസ്കാരം നേടിയ ഡോ.ടി.എസ് ബേബി ഷക്കീലയെ ആദരിച്ചു. എം.സുകുമാരൻ, എം അശോകൻ, എ.എം ജമീല, കെ രവീന്ദ്രൻ, മുക്കം ബാലകൃഷ്ണൻ, ദാമോദരൻ കോഴഞ്ചേരി , എം.എ സൗദ, ബി അലി ഹസ്സൻ, ആലിക്കുട്ടി കുന്ദമംഗലം പ്രസംഗിച്ചു. അഡ്വ.ആനന്ദകനകം സ്വാഗതവും പ്രഭാകരൻ മുക്കം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |