കുന്ദമംഗലം: സ്കൂളിലെ സഹപാഠിക്ക് വീടൊരുക്കാൻ എൻ.എസ്.എസ് വളണ്ടിയർമാർ ഫുഡ് ഫെസ്റ്റ് നടത്തി. കാരന്തൂർ മർകസ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് 'സ്നേഹഭവനം' പദ്ധതിയിൽ വീട് നിർമാണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തിയത്. പ്രിൻസിപ്പൽ കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ജി. അനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ ഫിറോസ് ബാബു, യു.എം ലത്തീഫ്, ടി.കെ നസീർ, കെ കെ ഇസ്മാഈൽ, പി എ നജ്മുദ്ധീൻ, കെ വി അഹമ്മദ്, എം മുഹമ്മദലി, ടി കെ ബൈജു എന്നിവർ നേതൃത്വം നൽകി. വളണ്ടിയർ ലീഡർ കെ ആബിദ് റഹ്‌മാൻ സ്വാഗതവും മുഹമ്മദ് ഷാൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |