മുക്കം: കേരള സർക്കാർ ഫിഷറീസ് വകുപ്പ്, താമരശ്ശേരി മത്സ്യഭവൻ എന്നിവരുടെ നേതൃത്വത്തിൽ മുക്കം മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കിയ 'മൺസൂൺ മത്സ്യ സമൃദ്ധി 2026' പദ്ധതി സമാപിച്ചു. പദ്ധതിയുടെ ഭാഗമായി പടുതാകുളത്തിൽ വാളമത്സ്യകൃഷി നടത്തിയ മുക്കം നഗരസഭയിലെ കർഷകൻ രാജൻ കെയുടെ ഫാമിലാണ് വിപുലമായ മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി 1,270 കിലോഗ്രാം വാള മത്സ്യം ഫാമിൽ നിന്ന് വിളവെടുത്തു. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബിന്ദു കെ.പി,കുഞ്ഞൻ, സജിത തോമസ്, കെ.രാജൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |