തൊട്ടിൽപാലം: കാവിലുംപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന ദുരിതങ്ങളിൽ പ്രതിഷേധിച്ച് കാവിലുംപാറ പഞ്ചായത്ത് കർഷക മോർച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറ്റത്തെ പ്ലാവ് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷക മോർച്ച നോർത്ത് ജില്ല സെക്രട്ടറി രാജു തോട്ടുംചിറ ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ടി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ അനൂപ്, മണ്ഡലം വൈസ് പ്രസിഡണ്ട് വി.ആർ രാജു, അനിതാ ചന്ദ്രൻ, കെ.പി അജി, പി.പി. കുഞ്ഞികണ്ണൻ, പുഷ്പ തോട്ടുംചിറ, സവിത എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |