കുന്ദമംഗലം: നിയോജകമണ്ഡലം സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ റെയിൽവേ മുതിർന്ന യാത്രക്കാർക്ക് നൽകിവന്ന കൺസഷൻ പുനസ്ഥാപിക്കണമെന്നും കെ.എസ്.ആർ.ടി.സി യിൽ നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയിൽ 60 വയസ് കഴിഞ്ഞ എല്ലാ പുരുഷൻമാരെയും ഉൾപെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് ഉദ്ഘാടനം ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ നിർവഹിച്ചു. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. പി. ഭാസ്കരൻ നായർ, ടി.പി. ഉണ്ണിക്കുട്ടി, അബ്ദുള്ള മാനുടികയിൽ, സൈദുട്ടിഹാജി ചെറയക്കാട്ട്, വി.എം അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |