കൈതപ്പൊയിൽ: നാല്പത് വർഷം ഓരോരുത്തരുടെയും പ്രിയപ്പെട്ട ഡോക്ടറായും പാവപ്പെട്ട രോഗികളുടെ സംരക്ഷകനായും ജീവിച്ച ഡോ. ശാന്താറാം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് കൈതപ്പൊയിൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടി സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാന്താറാം സൗഹൃദ വേദി ചെയർമാൻ ഗിരീഷ് ജോൺ അദ്ധ്യക്ഷനായി. കൺവീനർ വി.കെ ഹുസൈൻകുട്ടി, ഡോ.അഹമ്മദുൽ കബീർ, ഡോ.ഫെമിന ജാസ്മിൻ, കരുണ ഹോസ്പിറ്റൽ നഴ്സിംഗ് സ്റ്റാഫ് ശ്രീജ വിജയൻ എന്നിവർക്ക് ശാന്താറാം സ്മാരക പുരസ്കാരങ്ങൾ നൽകി. ബിജു താന്നിക്കാകുഴി, നജ്മുന്നിസ ഷെരീഫ്, കെ.സിദ്ദിഖ്, സി.എ മുഹമ്മദ്, പി.ആർ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |