SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

കുരുക്കിൽ അമർന്ന് ചുരം: യാഥാർത്ഥ്യമാവാതെ ബദൽ പാതകൾ

churam
താമരശ്ശേരി ചുരം

കോഴിക്കോട്: കോഴിക്കോട് - വയനാട് ജില്ലകൾ തമ്മിലുള്ള പ്രധാന യാത്രാ മാർഗമായ താമരശ്ശേരി ചുരം റോഡിൽ വാഹനങ്ങൾ കേടാകുന്നതിനും ഗതാഗതകുരുക്കിനും കുറവില്ല. കുരുക്ക് കുറയ്ക്കാനുള്ള നിർദ്ദിഷ്ട ചിപ്പിലിത്തോട് - തളിപ്പുഴ റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നുമില്ല. പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ പാതയും യാഥാർത്ഥ്യമായില്ല. കഴിഞ്ഞ സർക്കാർ ഡി.പി.ആർ തയ്യാറാക്കാനായി ടെൻഡർ ക്ഷണിച്ചിരുന്നു. വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണം നിറുത്തിവച്ചിരിക്കുകയാണ്. വയനാട്ടിലേക്കുള്ള ദൂരം കുറയ്ക്കുന്ന, ചരക്കു ഗതാഗതവും സുഗമമാകുന്ന പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി. തുരങ്കപാത, ചുരം റോഡിന് കൃത്യമായ ബദലാകില്ലെങ്കിലും ഇരു ജില്ലകൾ തമ്മിലുള്ള ദൂരം കുറയ്ക്കാം. ചരക്കുവാഹനങ്ങൾ ഇതുവഴി കടത്തിവിട്ടാൽ ചുരം റോഡിലെ കുരുക്കിനും വലിയൊരളവിൽ പരിഹാരമാകും. വിദഗ്ദ്ധ സമിതിയുടെ പഠനത്തിന് ശേഷമേ ഇനി പാത നിർമ്മാണം പുനരരാംഭിക്കൂ. സാങ്കേതികമോ നിയമപരമോ ആയ തടസങ്ങളുണ്ടായാൽ അനിശ്ചിതത്വം തുടരും. അതേസമയം പദ്ധതി ഉപേക്ഷിച്ചിട്ടില്ല.

ചുരം റോഡിൽ 6,7,8 വളവുകളിൽ വീതി കൂട്ടി വശങ്ങൾ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി മന്ദഗതിയിലാണ്. ആറാം വളവിൽ പാറ പൊട്ടിക്കൽ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. എട്ടാംവളവിലെ ജോലിയും പുരോഗമിക്കുകയാണ്. മഴയെ തുടർന്ന് പണി നിറുത്തി വയ്ക്കേണ്ടി വന്നിരുന്നു. 2025 ഓഗസ്റ്റിലാണ് വീതികൂട്ടൽ പ്രവൃത്തി തുടങ്ങിയത്. നിർണായക ഭാഗങ്ങളിൽ 16 മീറ്റർ വരെ വീതി കൂട്ടും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് ചുമതല. 2018ൽ അഞ്ചാം വളവ് വീതി കൂട്ടിയിരുന്നു.

വീതി കൂട്ടൽ ഇങ്ങനെ

അനുവദിച്ച തുക 37 കോടി

സംരക്ഷണ ഭിത്തി ഉയരം 15-22 മീറ്റർ

ഗതാഗതം സുഗമമാകുക 14 കിലോമീറ്ററിൽ

എ​ട്ടാം​ ​വ​ള​വി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​കു​ടു​ങ്ങി; ചു​ര​ത്തി​ൽ​ ​വ​ൻ​ ​ഗ​താ​ഗ​ത​ ​കു​രു​ക്ക്

താ​മ​ര​ശ്ശേ​രി​:​ ​എ​ട്ടാം​ ​വ​ള​വി​ൽ​ ​ബി.​എം.​ഡ​ബ്ല്യു​ ​കാ​ർ​ ​ത​ക​രാ​റി​ലാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​മു​ത​ൽ​ ​അ​തി​രൂ​ക്ഷ​മാ​യ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക്.​ ​ഏ​റെ​ ​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ​ ​കാ​ർ​ ​മാ​റ്റി​യെ​ങ്കി​ലും​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​ഡീ​സ​ൽ​ ​തീ​ർ​ന്ന് ​ഒ​രു​ ​ഇ​ന്നോ​വ​ ​കാ​റും​ ​കു​ടു​ങ്ങി​യ​തോ​ടെ​ ​ഗ​താ​ഗ​ത​ ​ത​ട​സം​ ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ടു.​ ​എ​ട്ടാം​ ​വ​ള​വി​ന് ​സ​മീ​പ​ത്ത് ​ഒ​രു​ ​ച​ര​ക്കു​ലോ​റി​ ​ത​ക​രാ​റി​ലാ​യ​തും​ ​സ്ഥി​തി​ ​കൂ​ടു​ത​ൽ​ ​വ​ഷ​ളാ​ക്കി.​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ഒ​രു​ ​മ​ണി​യോ​ടെ​ ​ചു​ര​മി​റ​ങ്ങാ​ൻ​ ​തു​ട​ങ്ങി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​താ​ഴെ​യെ​ത്തി​യ​ത് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ആ​റ് ​മ​ണി​യോ​ടെ​യാ​ണ്.​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​വാ​ഹ​ന​ങ്ങ​ൾ​ ​വ​ഴി​യി​ൽ​ ​കി​ട​ന്നു.​ ​വൈ​കീ​ട്ടോ​ടെ​യാ​ണ് ​ഭാ​ഗീ​ക​മാ​യി​ ​പു​നഃ​സ്ഥാ​പി​ച്ചു.​ ​നി​ല​വി​ൽ​ ​ചു​ര​ത്തി​ൽ​ ​പൊ​ലീ​സ് ​നി​രീ​ക്ഷ​ണ​മി​ല്ലാ​ത്ത​ത് ​സു​ഗ​മ​മാ​യ​ ​ഗ​താ​ഗ​ത​ത്തെ​ ​ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ​യാ​ത്ര​ക്കാ​ർ​ ​പ​രാ​തി​പ്പെ​ട്ടു.​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ചു​ര​ത്തി​ലൂ​ടെ​യു​ള്ള​ ​അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത​ ​യാ​ത്ര​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL