നാദാപുരം: നവകേരളത്തിൻ്റെ സൃഷ്ടിക്കായി ചൂണ്ടുവിരൽ ഉയർത്തിയ പത്രമാണ് കേരള കൗമുദിയെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ. നവോത്ഥാന കേരളത്തിനായി കേരളകൗമുദിയുടെ ശബ്ദം ചെറുതല്ല. സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വികസനത്തിൻ്റെ വേറിട്ട കേന്ദ്രമായി നമ്മുടെ കേരളം മാറണമെന്നും കേരള കൗമുദി കോഴിക്കോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന 'വിഷൻ 2031' ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കേരള കൗമുദി യൂണിറ്റ് ചീഫ് എൻ രാജീവ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലയിൽ പ്രശസ്തരായ കെ.പി.സി.സി സെക്രട്ടറിയും വടകര കാർഷിക വികസന ബാങ്ക് ചെയർമാനുമായ വി.എം ചന്ദ്രൻ, കളരിപ്പയറ്റ് ആയോധന കലയിൽ പ്രശസ്തരായ പ്രേമൻ ഗുരിക്കൾ ഭാര്യ കൃഷ്ണപ്രിയ, പരമ്പരാഗത വൈദ്യത്തിൻ്റെ കരുതൽ സ്പർശമായ ഡോ. ഹിലർ ബഷീർ, ഡ്രൈവിംഗ് പരിശീലനത്തിലുടെ നാദാപുരത്തിനകത്തും പുറത്തും പ്രശസ്തയും സാമൂഹ്യ പ്രവർത്തകയുമായ വി.കെ ബാലാമണി ടീച്ചർ എന്നിവരെ ചടങ്ങിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ മെമൻ്റോ നൽകി ആദരിച്ചു.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂനാംകുനി, കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ, മുസ്ലിം ലീഗ് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി, നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനൻ പാറക്കടവ്, മുസ്ലിംലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ, മഹിളാ കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് വി.കെ ബാലമണി, നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗം പി.വി ജയലക്ഷ്മി ടീച്ചർ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി നാദാപുരം ലേഖകൻ രാധാകൃഷ്ണൻ കല്ലാച്ചി സ്വാഗതവും കുറ്റ്യാടി ലേഖകൻ സി.പി രഘുനാഥ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |