SignIn
Kerala Kaumudi Online
Sunday, 26 July 2026 3.33 AM IST

ലഹരിക്കെതിരെ ഐക്യദാർഢ്യം

img
ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യ ധാർഢ്യംപ്രഖ്യാപിച്ചു കൊണ്ട് വടകര വൈസ് മാൻസ് ക്ലബ്ബും കീഴൽ ജ്ഞാനപ്രദായനി വയനശാലയും സംയുക്തമായി സംഘടിപ്പിച്ച. ഫൈനൽ ഫ്യൂഷൻ അഷറഫ് കോറോത്ത് ഉദ്ഘാടനം ചെയ്യുന്നു

വടകര:'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടകര വൈസ് മാൻസ് ക്ലബും കീഴൽ ജ്ഞാനപ്രദായനി വയനശാലയും സംയുക്തമായി 'ഫൈനൽ ഫ്യൂഷൻ' പരിപാടി വയനശാല പരിസരത്ത് സംഘടിപ്പിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് 13ാം വാർഡ് മെമ്പർ അഷറഫ് കോറോത്ത് ഉദ്ഘാടനം ചെയ്തു. വൈസ്മെൻ ക്ലബ് പ്രസിഡൻ്റ് അരവിന്ദാക്ഷൻ പുത്തുർ അദ്ധ്യക്ഷത വഹിച്ചു. വാർഡു മെമ്പർമാരായ വിജിഷ എൻപി , നിമിഷ, ഗംഗാധരൻ നല്ലൂർ, മോഹനൻ, റിയാലക്ഷ്മി, വൈസ് മെൻസ് ക്ലബ് മെമ്പർമാരായ രജീഷ് പാലേരി, സുരേഷ് കാവിൽ, ജില്ല ലൈബ്രറി കൗൺസിൽ മെമ്പർ ശിവദാസൻ കെസി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പെനാൾട്ടി ഷൂട്ടൗട്ടിലുംകായിക മത്സരങ്ങളിലും നിരവധി പേർ പങ്കാളികളായി. ചന്ദ്രബാബു സ്വാഗതവും പ്രേമചന്ദ്രൻ നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL