കൊയിലാണ്ടി: കൊല്ലത്തെ താനിക്കുളം ശുചിയാക്കി വെള്ളം ഒഴുകാനുള്ളസമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് അഡ്വ.കെ പ്രവീൺകുമാർഎം.എൽ.എ പറഞ്ഞു. വെള്ളംകയറിയ താനിക്കുളവും പരിസരത്തെ വീടുകളും സന്ദർശിച്ച് സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തിയതിന് ശേഷം നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർമാരായ ഷാദിയ, അഡ്വ. ഉമേന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. താനിക്കുളം നിറഞ്ഞ് മലിനജലം സമീപത്തെ വീടുകളിലേക്ക് ഒഴുകുന്ന സ്ഥിതിയുണ്ട്. കുടിവെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. മാസങ്ങൾക്ക് മുമ്പ് താനിക്കുളത്തെ മാലിന്യങ്ങൾ നീക്കിക്കൊണ്ട് പ്രശ്നത്തിന് താത്ക്കാലിക പരിഹാരം കണ്ടിരുന്നു. എന്നാൽ മഴ കനത്തതോടെ വീണ്ടും പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. ഇതോടെയാണ് എം.എൽ.എ സ്ഥലം സന്ദർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |