SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

ഔഷധക്കഞ്ഞി വിതരണം

inaguration-
കൊളത്തറ ഡിവിഷൻ കൗൺസിലർ ആദം മാലിക്ക് 'കരുതലാണ് കർക്കടകം' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

കൊളത്തറ: കോഴിക്കോട് കോർപ്പറേഷൻ വയോമിത്രം പദ്ധതിയും ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലും ശിവദാസ് ഗ്രന്ഥശാല വനിതാവേദിയും കൊളത്തറ വയോമിത്രം യൂണിറ്റും സംയുക്തമായി 'കരുതലാണ് കർക്കടകം' പരിപാടിയുടെ ഭാഗമായി കർക്കടക ആരോഗ്യ ക്ലാസും ഔഷധക്കഞ്ഞി വിതരണവും സംഘടിപ്പിച്ചു. കൗൺസിലർ ആദം മാലിക്ക് ഉദ്ഘാടനം ചെയ്തു. സുരേശൻ പറന്നിട്ടിൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ സി. ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. ശാന്തിഗിരി ഹോസ്പിറ്റൽ മാനേജർ ജുബിൻ, പ്രേമലത തെക്കുവീട്ടിൽ, പുല്ലോട്ട് ബാലകൃഷ്ണൻ, വനിതാവേദി കൺവീനർ ദീപ സുധീർ, വയോമിത്രം യൂണിറ്റ് സെക്രട്ടറി എൻ. ഇല്ല്യാസ് പ്രസംഗിച്ചു. ഡോ.അഞ്ജു രമ്യ എന്നിവർ ആരോഗ്യക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL