മുക്കം: പ്രകൃതിക്ഷോഭത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം യഥാസമയം നൽകണമെന്നും കാർഷികോത്പ്പന്നങ്ങൾക്ക് മതിയായ വിലനൽകണമെന്നും തിരുവമ്പാടി നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം -- വനിതാ കർഷക സംഘം കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.ജി.മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വൈത്തല അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, എ.എം അബ്ദുല്ല ,എൻ.പി.ഖാസിം, എ.കെ.അബൂബക്കർ ,കെ.സി.നൂറുദീൻ, റഊഫ് കൊളക്കാടൻ, കെ.കെ.അബ്ദുറഹിമാൻ, മഞ്ചറ അബ്ദുറഹിമാൻ, ജി. അബ്ദുറഹിമാൻ, സുഹ്‌റ കരുവോട്ട്,സുഹ്‌റ പെരിലക്കാട്, എൻ.വി.ശരീഫ, ഉമ്മയ്യക്കുട്ടി കാരാട്ട് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |