കുറ്റ്യാടി: മോകേരിയിൽ നടന്ന ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കുന്നുമ്മൽ ഏരിയാ സമ്മേളനം യൂണിയൻ ജില്ല സെക്രട്ടറി എൻ രമേശ് ഉദ്‌ഘാടനം ചെയ്തു. സി.എൻ ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. എ.സി ബിജു, അനീഷ് മൊകേരി, എ.ടി.കെ ഭാസ്‌കരൻ, ടി.കെ ബിജു, കെ.കെ സുരേഷ്, സി.കെ പ്രമോദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.സി വിജയൻ (പ്രസിഡന്റ്), കെ രാജൻ റിജിൻ കൈവേലി, സി. കെസതീശൻ (വൈസ് പ്രസിഡന്റുമാർ), ഷൈജു കെ (സെക്രട്ടറി), പി.പി ദിനേശൻ, കെ.സി ബിജു, ശശി കക്കട്ടിൽ (ജോയിൻ്റ് സെക്രട്ടറിമാർ), സി.എൻ ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |