കോഴിക്കോട്: നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (നാംകോസ്) സംഘടിപ്പിച്ച പോഷ് ആക്ട് ബോധവത്കരണ സെമിനാർ ഉദ്ഘാടനം സുപ്രീം കോടതി സീനിയർ അഭിഭാഷക വി. ഉഷാ നന്ദിനി നിർവഹിച്ചു. ലിംഗസമത്വം മാത്രം ലക്ഷ്യമിട്ടുള്ള നിയമമല്ല പോഷ് ആക്ട്. 2013ൽ പാർലമെന്റ് പാസാക്കിയ നിയമം, വിശാഖ കേസിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ വന്നത്. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ നാംകോസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബിനു ജി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എ.എസ് രാജു, സൈക്കോളജിസ്റ്റ് ഡോ.കെ. ഷീല തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |