കോഴിക്കോട്: ഹാൻഡ് സർജറിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ നേരിടാൻ ഡോക്ടർമാരെ പ്രാപ്തരാക്കാനും നൂതന ചികിത്സകൾ പരിചയപ്പെടുത്താനുമായി ശിൽപ്പശാല നടത്തി. ഗവ. മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗവും ഇന്ത്യൻ സൊസൈറ്റി ഫോർ സർജറി ഒഫ് ദ് ഹാൻഡും ചേർന്നാണ് സംഘടിപ്പിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി സജീത്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അനിൽ കെ. ഭട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷീജാ രാജൻ ടി.എം, ഡോ. അനു ആന്റോ, ഡോ. ജിന്റോ അഗസ്റ്റിൻ തോമസ്, ഡോ.അപ്സര എം.പി, ഡോ.രവികുമാർ രാജപ്പൻ, ഡോ. അബ്രഹാം തോമസ്, നവീൻ ഐസക് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |