SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.09 AM IST

പരിസ്ഥിതി ലോലം, കേന്ദ്ര വിജ്ഞാപനത്തിൽ മലയോരത്തിന് ആശങ്ക

kaaad-

വിജ്ഞാപന പരിധിയിൽ കോഴിക്കോട് 10 വില്ലേജുകൾ

കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇ.എസ്.എ- ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ) പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ ആശങ്കയുമായി മലയോര കർഷകരും സംഘടനകളും.

ജൂലായ് 27ലെ വിജ്ഞാപനത്തിൽ കൂടുതൽ ജനവാസ മേഖലകൾ ഉൾപ്പെടുന്നതാണ് ആശങ്ക കൂട്ടുന്നത്. കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടെ ആകെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇ.എസ്.എയായി നിർദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലെ 131 വില്ലേജുകൾ പൂർണമായും ഇ.എസ്.എ പരിധിയിൽ വരും. 9,993.7 ചതുരശ്ര കിലോമീറ്ററിൽ 1,500 ചതുരശ്ര കിലോമീറ്ററോളം (ഏകദേശം 3.7 ലക്ഷം ഏക്കർ) ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ടിരിക്കാമെന്നാണ് കണക്ക്. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നാണ് കർഷകരുടെ ആവശ്യം. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, താമരശ്ശേരി, വടകര താലൂക്കുകളിലായി 10 വില്ലേജുകൾ വിജ്ഞാപനത്തിന്റെ പരിധിയിൽ വരുമെന്ന് കർഷകർ പറയുന്നു.

സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്രസർക്കാർ നിയോഗിച്ച ഹൈപവർ കമ്മിറ്റിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയിരുന്നു. ഇതിലെ നിർദ്ദേശങ്ങൾ പലതും കരട് വിജ്ഞാപനത്തിലില്ലെന്നും ആക്ഷേപമുണ്ട്.

കാലാവധി 60 ദിവസം മാത്രം

കരട് വിജ്ഞാപനത്തിന് ലഭിക്കുന്ന ദീർഘ കാലാവധി പുതിയ വിജ്ഞാപനത്തിൽ ഇല്ലാത്തത് കഷകരെ ആശങ്കയിലാക്കുന്നു. ഇതോടെ അഭിപ്രായവും നിർദ്ദേശങ്ങളും കൂട്ടിച്ചേർക്കാനുള്ള അവസരം കുറയും. ജൂലായ് 27 മുതൽ 60 ദിവസം പൂർത്തിയായാൽ ഏത് സമയത്തും വിജ്ഞാപനം അന്തിമമാക്കാം.

ആശങ്ക നിലനിൽക്കുന്ന ജില്ലയിലെ വില്ലേജുകൾ

ചക്കിട്ടപ്പാറ, ചെമ്പനോട, കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, കാവിലുമ്പാറ, തിനൂർ.

കർഷകരുടെ ആവശ്യം

ഹൈപവർ കമ്മിറ്റിയുമായി നടത്തിയ ചർച്ചകളുടെ മിനിറ്റ്‌സ് പുറത്തുവിടുക.

സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഇ.എസ്.എ അതിർത്തി നിർണയ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുക.

ഇ.എസ്.എ അതിർത്തികൾ ജനങ്ങൾക്ക് പരിശോധിക്കാൻ അവസരം നൽകുക.

ഇ.എസ്.എ പരിധിയിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമില്ലെന്ന് ഉറപ്പാക്കുക.

ജനങ്ങളുടെ ജീവിതത്തെയും കർഷകരുടെ ഭാവിയെയും ബാധിക്കുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണം.

അഡ്വ. അലക്സ് ഒഴുകയിൽ, ചെയർമാൻ, കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL