SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.09 AM IST

വിദ്യാലയങ്ങളിൽ 'കതിര്' പദ്ധതി ആരംഭിക്കും: മന്ത്രി ടി.സിദ്ദീഖ്

siddhiqqqqq
കോവൂര്‍ പി കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി സംസ്ഥാന കോണ്‍ക്ലേവ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു

വനിത കർഷകർക്കായി 'വനിത സഖി' പദ്ധതി

കോഴിക്കോട്: വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ 'കതിര്' കാർഷിക ക്ലബ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകും. കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി സംസ്ഥാന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കതിര് പദ്ധതി ആദ്യവർഷം 500 സ്‌കൂളുകളിൽ ആരംഭിക്കും. പിന്നീട് മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. നോഡൽ അദ്ധ്യാപകർ, ബാക്ക് അപ് ടീം, 10,000 രൂപ സീഡിംഗ് മണി എന്നിവ ഏർപ്പെടുത്തും. പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. ഐക്യരാഷ്ട്രസഭ വനിത കർഷക വർഷമായി പ്രഖ്യാപിച്ച ഈ വർഷം 'വനിത സഖി' എന്ന പേരിൽ വനിത കർഷകർക്ക് മാത്രമായി പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. 2020 ൽ ആരംഭിച്ച കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്) പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റൽ, പാക്കിംഗ്, വിപണനം, കയറ്റുമതി എന്നിവ ഉൾപ്പെടെ കാർഷിക മേഖലയിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന നിർണായക നിധിയായി എ.ഐ.എഫ് മാറി. എ.ഐ.എഫ് പൂർണ തോതിൽ വിനിയോഗിക്കാനും കൂടുതൽ തുക വാങ്ങിയെടുക്കാനുമുള്ള പ്രധാന ചുവടുവെപ്പാണ് സംസ്ഥാന കോൺക്ലേവെന്നും മന്ത്രി പറഞ്ഞു. കോവൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അദ്ധ്യക്ഷയായി. കൃഷി അഡീഷണൽ ഡയറക്ടർ സിന്ധു, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്‌സ്, ആർ.കെ സിൻഹ തുടങ്ങിയവർ പ്രസംഗിച്ചു.

ക​ർ​ഷ​ക​ർ​ക്കും​ ​സം​രം​ഭ​ക​ർ​ക്കും​ ​വ​ഴി​കാ​ട്ടി​യാ​യി​ ​എ.​ഐ.​എ​ഫ് ​കോ​ൺ​ക്ലേ​വ്

കോ​ഴി​ക്കോ​ട്:​ ​കാ​ർ​ഷി​ക​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ ​നി​ധി​യു​ടെ​ ​സാ​ദ്ധ്യ​ത​ക​ളി​ൽ​ ​ക​ർ​ഷ​ക​ർ​ക്കും​ ​സം​രം​ഭ​ക​ർ​ക്കും​ ​വ​ഴി​കാ​ട്ടി​യാ​യി​ ​കൃ​ഷി​വ​കു​പ്പ് ​സം​ഘ​ടി​പ്പി​ച്ച​ ​സം​സ്ഥാ​ന​ ​കോ​ൺ​ക്ലേ​വ്.​ ​ക​ർ​ഷ​ക​ർ​ക്ക​ക​ ​ആ​വ​ശ്യ​മാ​യ​ ​വാ​യ്പാ​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​ധ​ന​സ​ഹാ​യം,​ ​സാ​ങ്കേ​തി​ക​ ​പി​ന്തു​ണ,​ ​വി​പ​ണി​ ​സാ​ദ്ധ്യ​ത​ക​ൾ​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വി​ദ​ഗ്ധ​ർ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി.​ ​സം​രം​ഭ​ക​രു​ടെ​യും​ ​ക​ർ​ഷ​ക​രു​ടെ​യും​ ​സം​ശ​യ​ങ്ങ​ൾ​ക്കും​ ​വി​ദ​ഗ്ധ​ർ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഡി.​പി.​ആ​ർ​ ​ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​വും​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​റി​ന്റെ​ ​നൂ​റു​ദി​ന​ ​ക​ർ​മ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കോ​വൂ​ർ​ ​പി​ ​കൃ​ഷ്ണ​പി​ള്ള​ ​മെ​മോ​റി​യ​ൽ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​കോ​ൺ​ക്ലേ​വി​ലെ​ ​സാ​ങ്കേ​തി​ക​ ​സെ​ഷ​നി​ൽ​ ​കൃ​ഷി​വ​കു​പ്പ്,​ ​കേ​ര,​ ​എ​സ്.​എം.​എ.​എം,​ ​എ.​പി.​ഇ.​ഡി.​എ,​ ​ദേ​ശീ​യ​ ​ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ​ ​ബോ​ർ​ഡ്,​ ​വി​വി​ധ​ ​ബാ​ങ്കു​ക​ൾ,​ ​എ.​ഐ.​എ​ഫ് ​-​പി.​എം.​യു​ ​എ​ന്നി​വ​യു​ടെ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സം​രം​ഭ​ക​ർ,​ ​ബാ​ങ്കു​ക​ൾ,​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​ഏ​ജ​ൻ​സി​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​സ്റ്റാ​ളു​ക​ളു​മു​ണ്ടാ​യി​രു​ന്നു.​ ​പ​ദ്ധ​തി​യു​ടെ​ ​ധ​ന​സ​ഹാ​യം,​ ​അ​പേ​ക്ഷാ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ,​ ​സാ​ങ്കേ​തി​ക​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ളും​ ​സ്റ്റാ​ളു​ക​ളി​ൽ​നി​ന്ന് ​ല​ഭ്യ​മാ​ക്കി.​ ​കാ​ർ​ഷി​ക​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ ​വി​ക​സ​ന​ ​നി​ധി​യു​ടെ​ ​പ്ര​യോ​ജ​ന​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ക​ർ​ഷ​ക​രി​ലേ​ക്കും​ ​കാ​ർ​ഷി​ക​ ​സം​രം​ഭ​ക​രി​ലേ​ക്കും​ ​എ​ത്തി​ക്കു​ക,​ ​കാ​ർ​ഷി​ക​ ​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​ ​മൂ​ല്യ​വ​ർ​ദ്ധ​ന,​ ​സം​ഭ​ര​ണം,​ ​സം​സ്‌​ക​ര​ണം,​ ​വി​പ​ണ​നം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​നി​ക്ഷേ​പ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക​ ​എ​ന്നി​വ​ ​ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു​ ​കോ​ൺ​ക്ലേ​വ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL