കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 172ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം റവന്യുമന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 28ന് വെള്ളിയാഴ്ച വൈകീട്ട് 3.30ന് നല്ലളം എസ്.എൻ.ഡി.പി ഹാളിലാണ് പരിപാടി. സ്വാഗതസംഘം ചെയർമാൻ ഷാജുചമ്മിനി അദ്ധ്യക്ഷത വഹിക്കും. പത്മശ്രീ ബാലൻ പൂതേരി മുഖ്യാതിഥിയാവും. രാമകൃഷ്ണ ശാരദാമിഷൻ സെക്രട്ടറി പ്രവ്രാജിക രാധാപ്രാണാ മാതാജി മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അയനിക്കാട്ട് സതീഷ് കുമാർ ആമുഖപ്രഭാഷണം നടത്തും. സ്വാഗതസംഘം ജനറൽ കൺവീനർ പി.കൃഷ്ണദാസ്, വനിതാസംഘം പ്രസിഡന്റ് സുഷമ രാമകൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡന്റ് ശശിധരൻ പയ്യാനക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |