രാമനാട്ടുകര: ബേപ്പൂർ നിയോജകമണ്ഡലതല ലഹരി വിമുക്തി സമിതി യോഗം രാമനാട്ടുകര നഗരസഭ ഹാളിൽ നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ബേപ്പൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ ഫറോക്ക് നഗരസഭ ചെയർപേഴ്സൺ സി.ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് കോഴിക്കോട് സർക്കിൾ ഇൻസ്പെക്ടർ സുർജിത്ത്, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺമാരായ വി.മിഥുഷ , ഷബീർ അലി, എക്സൈസ് ഇൻസ്പെക്ടർ ജി.ഗിരീഷ് കുമാർ , വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ കെ മുഹമ്മദ് കോയ, മൊയ്തീൻ കോയ, താഹിറ,കെ.പി. നാസർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |