SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

വയനാട്ടിൽ എസ്.ഐമാർക്ക് ചുമതല 15 സ്റ്റേഷനുകളിൽ

sp
പൊലീസ് സ്റ്റേഷനിലെ മാറ്റത്തിന്റെ ഭാഗമായി കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി ദേവമനോഹർ സന്ദർശിച്ചപ്പോൾ

കൽപ്പറ്റ: വയനാട്ടിൽ 15 പൊലീസ് സ്റ്റേഷനുകളിൽ ചുമതല എസ്.ഐമാർക്കാണ്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാരുടെ ചുമതലയിൽ ഉണ്ടായിരുന്ന ജില്ലയിലെ 18പൊലീസ് സ്റ്റേഷനുകളിൽ ഇനി മൂന്നിടത്ത് മാത്രമാണ് എസ്.എച്ച്.ഒമാർക്ക് ചുമതലയുണ്ടാവുക. കൽപ്പറ്റ, ബത്തേരി സ്റ്റേഷനുകളിലും സൈബർ പൊലീസ് സ്റ്റേഷനിലും ഇൻസ്‌പെക്ടർ നിലവിലെ എസ്.എച്ച്.ഒമാർ തന്നെയായിരിക്കും. കേസുകളുടെ എണ്ണം, ലോ ആൻഡ് ഓർഡർ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ചാണ് കൽപ്പറ്റ, ബത്തേരി സ്റ്റേഷനുകളിലും പഴയ ഘടന നിലനിർത്തിയത്. ജില്ലയിൽ ഏഴ് സർക്കിളുകളാണ് ഉണ്ടാവുക. ഇൻസ്‌പെക്ടർ ചുമതല വഹിക്കുന്ന കൽപ്പറ്റ, ബത്തേരി സ്റ്റേഷനുകൾ സർക്കിളിന്റെ പരിധിയിൽ വരില്ല. കൽപ്പറ്റ ട്രാഫിക് യൂണിറ്റ് കൽപ്പറ്റ സ്റ്റേഷനിലും ബത്തേരി ട്രാഫിക് യൂണിറ്റും മുത്തങ്ങ ഔട്ട്‌പോസ്റ്റും ബത്തേരി സ്റ്റേഷൻ പരിധിയിലുമാണ് വരിക. മീനങ്ങാടി സർക്കിളിന് കീഴിൽ മാത്രമാണ് 3 പൊലീസ് സ്റ്റേഷനുകൾ വരുന്നത്. ബാക്കി സർക്കിളുകൾക്ക് കീഴിൽ രണ്ടു പൊലീസ് സ്റ്റേഷനുകൾ മാത്രമാണ് ഉണ്ടാവുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL