SignIn
Kerala Kaumudi Online
Friday, 28 August 2026 1.37 AM IST

ചിങ്ങച്ചേല് സമാപിച്ചു

photo
കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ഓണാഘോഷ പരിപാടി ചിങ്ങച്ചേല്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ഓണാഘോഷ പരിപാടി ചിങ്ങച്ചേല് സമാപിച്ചു. ഓണം വിപണമേളയുടെ ഭാഗമായി വിവിധ കലാപരിപാടികളും സാംസ്കാരിക സദസ്സുകളും സംഘടിപ്പിച്ചിരുന്നു. ഓണച്ചേലിന്റെ സമാപന സമ്മേളനം കെ.പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ് കുമാർ കണ്ണൂർ മുഖ്യാതിഥിയായിരുന്നു. നഗരസഭ ഉപാദ്ധ്യക്ഷ സി.ടി.ബിന്ദു, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.പി.സുധീഷ്, രമ്യ പണ്ടാരക്കണ്ടി, എ.സുധാകരൻ, കെ.എം. നജീബ്, കൗൺസിലർമാരായ സി.കെ. ജയദേവൻ, ശ്രീജാറാണി, പി.കെ. ഷൈജു, പോഗ്രാം കമ്മിറ്റി കോഡിനേറ്റർ ശശി കോട്ടിൽ, കൺവീനർ പി.കെ. ശ്രീനി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL