മാമ്പറ്റ: ഗ്രാമീൺ വയനാടും ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയും സംയുക്തമായി മാമ്പറ്റയിലെ വയോജനങ്ങൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി “ഓർമ്മയ്ക്കൊരു പൊന്നോണം” സംഘടിപ്പിച്ചു. മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി, കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം. എബ്രഹാം, മാമ്പറ്റ വാർഡ് കൗൺസിലർ ബിന്ദു രാജൻ, ഗ്രാമീൺ വയനാട് ഡയറക്ടർ റീന വർഗീസ് പ്രസംഗിച്ചു. വയോജനങ്ങൾക്കായി ഓണക്കളികളും കലാപരിപാടികളും സംഘടിപ്പിച്ചു. കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ, വിദ്യാർത്ഥി കോർഡിനേറ്റർ അലീന ഷാജി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പങ്കാളികളായി. ചന്ദന എസ്, സലാഹുദ്ദീൻ, മിൻഹാജ്, ആൽബിൻ ജോമോൻ, അർജുൻ, ഷാഫിന ഷാജഹാൻ തുടങ്ങിയ വോളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |