മുക്കം: വന്യജ്യജീവി സങ്കേതമായി മാറിയ ഇരുവഴിഞ്ഞിപ്പുഴയോരത്തെ കാടുവെട്ടി വെളിച്ചമാക്കിയും ശുചീകരിച്ചും കക്കാടൻകുന്ന് റസിഡൻസ് അസോസിയേഷൻ. കക്കാട് മാളിയേക്കൽ മുതൽ കോട്ടമുഴിവരെ റോഡിനും പുഴക്കും ഇടയിലുളള സ്ഥലമാണ് കാടുവെട്ടിത്തെളിയിച്ച് ഉപയോഗപ്രദമാക്കിയത്. വൻതുക ചെലവഴിച്ച് നിർമ്മിച്ച, സഞ്ചാരയോഗ്യമായിരുന്ന സംരക്ഷണഭിത്തി ചെളിയിൽ പൂണ്ടു കിടക്കുകയാണിവിടെ. കാടുവെട്ടൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. കുന്നത്ത് അബ്ദു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി.ഇഖ്ബാൽ, ടി.കെ.അബ്ദുസ്സലാം ,കെ .സി അഷ്റഫ് , നൗഫൽ മാളിയേക്കൽ, മുഹമ്മദലി വാഴയിൽ, ബഷീർ കല്ലടയിൽ, എം. അഷ്റഫ് ,അബ്ദുസ്സലാം വാഴയിൽ, നിസാർ പാറമ്മൽ, മുഹമ്മദ് കക്കാട് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |