SignIn
Kerala Kaumudi Online
Thursday, 03 September 2026 3.27 AM IST

വിടവാങ്ങിയത് കോഴിക്കോട്ടുകാരുടെ പ്രിയ കോൺഗ്രസ് വക്കീൽ

veerankuttty-
അഡ്വ. എം. വീരാന്കുട്ടി

കോഴിക്കോട്: ജന്മംകൊണ്ട് മലപ്പുറംകാരനെങ്കിലും കർമംകൊണ്ട് എക്കാലവും കോഴിക്കോട്ടുകാരുടെ പ്രിയ വക്കീൽ നേതാവായിരുന്നു അന്തരിച്ച അഡ്വ.എം.വീരാൻകുട്ടി. കോഴിക്കോട് ഡി.സി.സിയുടെ അമരക്കാരനായിരിക്കുമ്പോഴും എതിർ രാഷ്ട്രീയ കക്ഷിനേതാക്കളുമായും മാദ്ധ്യമപ്രവർത്തകരുമൊക്കെയായി അദ്ദേഹം ഹൃദയബന്ധം പുലർത്തി. എല്ലവർഷവും മുടങ്ങാതെ നഗരത്തിലെ പൗരാവലിക്കായി ഇഫ്താർസംഗമം സംഘടിപ്പിച്ച് സൗഹൃദത്തെ ഊട്ടിവളർത്തി. കേരളത്തിൽ, വിശേഷിച്ച് കോഴിക്കോട്ട് ഐഗ്രൂപ്പിന്റെ ശക്തനായ വക്താവായിരിക്കുമ്പോഴും പാർട്ടി വിട്ട് കരുണാകരനും മുരളിയും പുതിയ പ്രസ്ഥാനം രൂപീകരിച്ചപ്പോൾ ആ വഴിക്ക് പോകാതിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ ഉറച്ച ചിത്രമായിരുന്നു.

ജനങ്ങളുമായും പ്രവർത്തകരുമായും ആത്മബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ നേതൃശൈലി ഏറെ ശ്രദ്ധേയമായിരുന്നു. വാഴക്കാട് ഗവ.ഹൈസ്‌ക്കൂൾ ലീഡറെന്ന നിലയിലായിരുന്നു വീരാൻകുട്ടിയുടെ രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. ദേവഗിരി കോളേജിലെ പ്രീഡിഗ്രി പഠനകാലയളവിൽ പ്ലാനിംഗ് ഫോറം സെക്രട്ടറിയായി. ക്രിസ്ത്യൻ കോളേജിൽ ഡിഗ്രിക്കായി ചേർപ്പോൾ അന്നത്തെ സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഐ.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡന്റായി. റാഗിംഗിനെതിരെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് നേതൃത്വം നൽകി. മലബാർ ക്രിസ്ത്യൻ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് പി.ആർ കുറുപ്പിനോടൊപ്പം കോൺഗ്രസിൽ ചേർന്നു. കോഴിക്കോട് ലോ കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ചു. പി.ശങ്കരൻ ഡി.സി.സി പ്രസിഡന്റായിരുന്ന സമയം കൊയിലാണ്ടിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോഴാണ് വൈസ് പ്രസിഡന്റായ വീരാൻകുട്ടി ജില്ലാകോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് വരുന്നത്. എത്ര സങ്കീർണമുള്ള പ്രശ്‌നമായാലും അതിനെയെല്ലാം ചിരിച്ചുകൊണ്ട് നേരിടുന്നതായിരുന്നു വീരാൻകുട്ടിയുടെ പ്രത്യേകത. വീരൻകുട്ടിയുടെ മൃതദേഹം കോഴിക്കോട്ട് പൊതുദർശനമുണ്ടായില്ലെങ്കിലും പ്രിയനേതാവിനെ അവസാനമായിട്ടൊരുനോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് മലപ്പുറം എടവണ്ണപ്പാറയിലെത്തിയത്.

വീ​രാ​ൻ​കു​ട്ടി​ ​നി​ല​പാ​ടു​ക​ൾ​ ​മു​റു​കെ​പി​ടി​ച്ച
കോ​ൺ​ഗ്ര​സി​ലെ​ ​സൗ​മ്യ​സാ​ന്നി​ദ്ധ്യം

കോ​ഴി​ക്കോ​ട്:​ ​രാ​ഷ്ട്രീ​യ​ ​ഭേ​ദ​മ​ന്യേ​ ​എ​ല്ലാ​വ​രു​മാ​യും​ ​അ​ടു​ത്ത​ ​ബ​ന്ധം​പു​ല​ർ​ത്തു​മ്പോ​ഴും​ ​നി​ല​പാ​ടു​ക​ൾ​ ​മു​റു​കെ​പ്പി​ടി​ച്ച​ ​നേ​താ​വാ​യി​രു​ന്നു​ ​അ​ഡ്വ.​ ​എം.​വീ​രാ​ൻ​കു​ട്ടി.​ ​അ​ഞ്ചു​ ​വ​ർ​ഷ​ക്കാ​ലം​ ​കോ​ഴി​ക്കോ​ട് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്നു.​ ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​പ്ര​ഥ​മ​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ഴും​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ക​ളി​ൽ​ ​മാ​യം​ക​ല​ർ​ത്തി​യി​ല്ല.​ ​കെ.​ക​രു​ണാ​ക​ര​ന്റെ​യും​ ​കെ.​മു​ര​ളീ​ധ​ര​ന്റെ​യും​ ​സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി​രു​ന്നി​ട്ടും​ ​ഇ​രു​വ​രും​ ​കോ​ൺ​ഗ്ര​സ് ​വി​ട്ട് ​ഡി.​ഐ.​സി​ ​ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ​ ​കോ​ൺ​ഗ്ര​സി​നൊ​പ്പം​ ​അ​ടി​യു​റ​ച്ചു​നി​ന്നു.
ജ​ന്മം​കൊ​ണ്ട് ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​എ​ട​വ​ണ്ണ​പ്പാ​റ​ ​സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും​ ​കോ​ഴി​ക്കോ​ടാ​യി​രു​ന്നു​ ​ക​ർ​മ​ ​മ​ണ്ഡ​ലം.​ ​ഏ​റെ​ക്കാ​ലം​ ​കോ​ഴി​ക്കോ​ട് ​സി​വി​ൽ​ ​സ്‌​റ്റേ​ഷ​ൻ​ ​മ​ധു​ര​വ​നം​ ​റോ​ഡി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​മു​തി​ർ​ന്ന​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളും​ ​സാ​മൂ​ഹി​ക,​ ​സാം​സ്‌​കാ​രി​ക​ ​നാ​യ​ക​രു​മാ​യും​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​പു​ല​ർ​ത്തി​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​പൊ​തു​വേ​ദി​ക​ളി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി.​ ​സോ​ഷ്യ​ലി​സ്റ്റ് ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്തേ​ക്ക് ​ക​ട​ന്നു​വ​ന്ന​ ​വ്യ​ക്തി​യാ​ണ് ​അ​ദ്ദേ​ഹം.​ ​വി​ദ്യാ​ർ​ത്ഥി​ ​കാ​ല​ത്തു​ത​ന്നെ​ ​കേ​ര​ള​ത്തി​ലെ​ ​ക്യാ​മ്പ​സു​ക​ളി​ലെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​നേ​താ​വാ​യി​രു​ന്നു.​ ​നാ​ദാ​പു​രം​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ചെ​ങ്കി​ലും​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​കാ​ല​ത്ത് ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റാ​യി​രു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​പ്ര​സ്ഥാ​ന​ത്തോ​ടു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​യും​ ​സം​ഘ​ട​നാ​ ​മി​ക​വും​ ​മു​ൻ​നി​ർ​ത്തി​യാ​ണ് ​എ.​കെ​ ​ആ​ന്റ​ണി​ ​സ​ർ​ക്കാ​റി​ന്റെ​ ​കാ​ല​ത്ത് ​സം​സ്ഥാ​ന​ത്തെ​ ​പ്ര​ഥ​മ​ ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​നാ​യി​ ​അ​ദ്ദേ​ഹ​ത്തെ​ ​നി​യോ​ഗി​ച്ച​ത്.​ ​ഈ​ ​പ​ദ​വി​യി​ലി​രു​ന്ന് ​ന്യൂ​ന​പ​ക്ഷ​ ​ക്ഷേ​മ​ത്തി​നാ​യി​ ​മാ​തൃ​കാ​പ​ര​മാ​യ​ ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​സാ​ധി​ച്ചു.
മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ,​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​തു​ട​ങ്ങി​യ​വ​രും​ ​മ​ന്ത്രി​മാ​രും​വീ​രാ​ൻ​കു​ട്ടി​യു​ടെ​ ​വേ​ർ​പാ​ടി​ൽ​ ​അ​നു​ശോ​ചി​ച്ചു.

കോ​ൺ​ഗ്ര​സ് ​പ്ര​സ്ഥാ​ന​ത്തി​ന് ക​ന​ത്ത​ ​ന​ഷ്ടം​:​ ​വി.​ഡി.​സ​തീ​ശൻ

സോ​ഷ്യ​ലി​സ്റ്റ് ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​ ​പൊ​തു​രം​ഗ​ത്തേ​ക്ക് ​ക​ട​ന്നു​വ​ന്ന​ ​കോ​ഴി​ക്കോ​ട്ട് ​കോ​ൺ​ഗ്ര​സി​നെ​ ​ന​യി​ച്ച​ ​പ്ര​മു​ഖ​ ​നേ​താ​വി​നെ​യാ​ണ് ​വീ​രാ​ൻ​കു​ട്ടി​യു​ടെ​ ​നി​ര്യാ​ണ​ത്തി​ലൂ​ടെ​ ​ന​ഷ്ട​മാ​യ​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​ൻ.​ ​ക്യാ​മ്പ​സ് ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​മി​ക​ച്ച​ ​നേ​തൃ​പാ​ട​വം​ ​തെ​ളി​യി​ച്ച​ ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.​ ​പി​ന്നീ​ട് ​കോ​ൺ​ഗ്ര​സ് ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​പാ​ർ​ട്ടി​യെ​ ​കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ച്ചു.​ ​രാ​ഷ്ട്രീ​യ​ ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി​ ​എ​ല്ലാ​വ​രോ​ടും​ ​സൗ​മ്യ​മാ​യും​ ​ഊ​ഷ്മ​ള​മാ​യും​ ​പെ​രു​മാ​റി​യി​രു​ന്ന​ ​വീ​രാ​ൻ​കു​ട്ടി​ ​വ​ക്കീ​ൽ,​ ​ത​ന്റെ​ ​രാ​ഷ്ട്രീ​യ​ ​ബോ​ധ്യ​ങ്ങ​ളി​ലും​ ​നി​ല​പാ​ടു​ക​ളി​ലും​ ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്യാ​ൻ​ ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.​ ​പാ​ർ​ട്ടി​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​അ​ഭി​മു​ഖീ​ക​രി​ച്ച​പ്പോ​ഴൊ​ക്കെ​യും​ ​ആ​ദ​ർ​ശ​പ​ര​മാ​യ​ ​ഉ​റ​ച്ച​ ​നി​ല​പാ​ടു​ക​ൾ​ ​സ്വീ​ക​രി​ച്ച​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ധീ​ര​മാ​യ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​നു​സ്മ​രി​ച്ചു.

അ​നു​സ്മ​രി​ച്ച് ​നേ​താ​ക്കൾ

കോ​ഴി​ക്കോ​ട്:​ ​കോ​ൺ​ഗ്ര​സ് ​പ്ര​സ്ഥാ​ന​ത്തി​നു​വേ​ണ്ടി​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​നേ​താ​വാ​യി​രു​ന്നു​ ​എം.​ ​വീ​രാ​ൻ​കു​ട്ടി​യെ​ന്ന് ​ടൂ​റി​സം,​ ​സാം​സ്കാ​രി​ക,​ ​മ​ന്ത്രി​ ​പി.​സി.​ ​വി​ഷ്ണു​നാ​ഥ് ​അ​നു​ശോ​ചി​ച്ചു.​ ​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി​ ​വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും​ ​എ​ല്ലാ​വ​രോ​ടും​ ​ഊ​ഷ്മ​ള​മാ​യ​ ​സൗ​ഹൃ​ദം​ ​പു​ല​ർ​ത്തു​ക​യും​ ​ചെ​യ്ത​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ്യ​ക്തി​ത്വം​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
ജ​ന​ങ്ങ​ളു​മാ​യും​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യും​ ​ആ​ത്മ​ബ​ന്ധം​ ​സ്ഥാ​പി​ച്ചി​രു​ന്ന​ ​വീ​രാ​ൻ​കു​ട്ടി​യു​ടെ​ ​നേ​തൃ​ശൈ​ലി​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ.​ ​കോ​ൺ​ഗ്ര​സ് ​അ​ഖി​ലേ​ന്ത്യ​ ​ത​ല​ത്തി​ൽ​ ​പി​ള​ർ​പ്പി​നെ​ ​നേ​രി​ട്ട​പ്പോ​ൾ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​യോ​ടൊ​പ്പം​ ​ഉ​റ​ച്ചു​നി​ന്ന​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളി​ൽ​ ​പ്ര​മു​ഖ​നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​ ​അ​നു​സ്മ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL