SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

ജില്ലാ വിദ്യാഭാസ ഉപഡയറക്ടർക്ക് കെ.യു.ടി.എ യാത്രയയപ്പ് നൽകി

mpm
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേഷ് കുമാറിന് കെ.യു.ടി.എ ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പിൽ ജില്ലാ ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ ഉപഹാരം നൽകുന്നു.

മലപ്പുറം: സർവീസിൽ നിന്ന് വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി.രമേഷ് കുമാറിന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഡി.ഡി.ഇ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുൽ സത്താർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രഷറർ മുജീബ് റഹ്മാൻ വടക്കേമണ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ കെ.റിയാസ്, എം.നൗഷാദ്, കെ.എം.ഷബീർ, സ്വഫ്‌വാൻ നീറാട് സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL