SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

ഓട്ടിസം സെന്ററിൽ ലൈബ്രറി ഒരുക്കി പെരിന്തൽമണ്ണ 

പെരിന്തൽമണ്ണ: ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന എരവിമംഗലം ഓട്ടിസം സെന്ററിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി 'കൂട്ടിരിപ്പ്' ലൈബ്രറി ഒരുക്കി വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ല നാടിന് മാതൃകയായി. നഗരസഭാ ചെയർമാൻ പി.ഷാജി ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ ഓഫീസർ കെ.ടി.കുഞ്ഞുമൊയ്തു, റോട്ടറി ക്ലബ്ബ് സെക്രട്ടറി ഡോ.വിജയ്, ഗ്രന്ഥശാല സംഘം പെരിന്തൽമണ്ണ താലൂക്ക് സെക്രട്ടറി വേണു പാലൂർ, ബി.പി.സി സന്തോഷ്‌കുമാർ, റോട്ടറി ക്ലബ്ബ് സെക്രട്ടറി കെ.കുര്യാക്കോസ്, റോട്ടറി ക്ലബ്ബ് കമ്യൂണിറ്റി സർവീസ് ചെയർ ലിയാഖത്ത് അലിഖാൻ, ബി.ആർ.സി ട്രെയ്നർ സുനിൽകുമാർ, എൻ.പി.മുരളി, മുഹമ്മദ് ബഷീർ, കെ.ജി. രാധ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL