മലപ്പുറം : തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് മലപ്പുറത്ത് ചേർന്ന കേരള കോ. ഓപ്പ. പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി സ്‌പെഷ്യൽ കൺവെൻഷൻ മെമ്പർമാരോട് അഭ്യർത്ഥിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ .പി. മോയിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്ത്, കാവനൂർ മുഹമ്മദ്, ആർ.പി. ഇമ്പിച്ചി കോയ തങ്ങൾ, അബ്ദുസ്സലാം പേരയിൽ ,പി. ബാപ്പുട്ടി ,ഉമ്മർ പൂക്കോട്ടൂർ, എൻ. കെ. ജയരാജൻ, ടി.പി .ഹംസ, കെ. പി .കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |