SignIn
Kerala Kaumudi Online
Friday, 24 April 2026 9.58 PM IST

ട്രെയിനിൽ ടിക്കറ്റില്ല; വിഷുവിന് യാത്രാ ദുരിതം

Increase Font Size Decrease Font Size Print Page

മലപ്പുറം: വിഷുവിനോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കൺഫേം ടിക്കറ്റില്ല. ജനറൽ കമ്പാർട്ട്‌മെന്റിൽ കാലുകുത്താൻ ഇടമില്ലാത്തവിധം തിരക്കാണ്. ഇതോടെ വിമാന, ബസ് സർവീസുകളെ ആശ്രയിക്കാൻ യാത്രക്കാർ നിർബന്ധിതരായിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിട്ടുണ്ടെങ്കിലും അന്തർ സംസ്ഥാന ബസ് ടിക്കറ്റ് നിരക്കിൽ സ്ഥിരം വർദ്ധനവ് അത്രത്തോളം പ്രകടമല്ലെന്നത് യാത്രക്കാർക്ക് ആശ്വാസകരമാണ്.

ബംഗളൂരുവിൽ നിന്ന് ജില്ലയിലെത്താൻ പ്രധാനമായും ആശ്രയിക്കുന്ന യശ്വന്ത്‌പൂർ -കണ്ണൂർ എക്സ്പ്രസിൽ (16257) വെയ്റ്റിംഗ് ലിസ്റ്റ് 100ന് മുകളിലാണ്. രാത്രി എട്ടിന് പുറപ്പെട്ട് പുലർച്ചെ 5.55ന് തിരൂരിലെത്തും. ഈ മാസം ടിക്കറ്റില്ല. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന യശ്വന്ത്‌പൂർ മംഗലാപുരം എക്സ്‌പ്രസ് (16565) വിഷുവിന് മുമ്പ് ഇന്നാണ് തിരൂരിലേക്ക് സർവീസുള്ളത്. ഇതിൽ ടിക്കറ്റ് ലഭ്യമല്ല. വിഷുവിന് ശേഷം 19നാണ് ട്രെയിനുള്ളത്.

നാല് ട്രെയിനിലും ടിക്കറ്റില്ല

ചെന്നൈയിൽ നിന്ന് തിരൂർ വഴി പ്രതിദിനം നാല് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന മൂന്ന് ട്രെയിനുകളിലും എഗ്മോറിൽ നിന്നുള്ള ട്രെയിനിലും ടിക്കറ്റില്ല. ഇനി വിഷുവിന് ശേഷമേ കൺഫേം ടിക്കറ്റുള്ളൂ. സ്ലീപ്പർ, തേർഡ് എസി, സെക്കൻഡ് എസി എന്നിവയിലൊന്നും ടിക്കറ്റില്ല. വൈകിട്ട് 4.20നുള്ള ചെന്നൈ സെൻട്രൽ - മംഗലാപുരം എക്സ്പ്രസ് (12685), രാത്രി 8.10ന് പുറപ്പെട്ട് രാവിലെ 6.25ന് തിരൂരിലെത്തുന്ന ചെന്നൈ - മംഗലാപുരം മെയിൽ (12601), ഉച്ചയ്ക്ക് 1.25ന് പുറപ്പെട്ട് രാത്രി 12.32ന് തിരൂരിലെത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (22637), രാത്രി 11.10ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 1.08ന് തിരൂരിലെത്തുന്ന മംഗലാപുരം എക്സ്‌പ്രസ് ( 16159) ട്രെയിനുകളിലും ടിക്കറ്റ് തീർന്നിട്ടുണ്ട്. ഉയർന്ന നിരക്കുള്ള തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ലഭ്യം.

അന്തർസംസ്ഥാന ബസ് നിരക്ക്

റൂട്ട്...........................................................നിരക്ക്

ബംഗളൂരു - തിരൂർ

എസി സ്ലീപ്പർ.....................................1,100 - 1,300

എസി സെമി സ്ലീപ്പർ......................... 840

ബംഗളൂരു- മലപ്പുറം

എസി സ്ലീപ്പർ......................................1000 - 1,100

എസി സെമി സ്ലീപ്പർ......................... 840

ബംഗളൂരു- നിലമ്പൂ‌ർ

എസി സ്ലീപ്പർ.....................................1,000 -1,050

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.