മലപ്പുറം: ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ ഉത്തരവിട്ട യു.ഡി.എഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ മലപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ സിവിൽ സ്റ്റേഷനിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് സുനിൽ കാരക്കോട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷൈജു ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഷബീർ അലി മുക്കട്ട, ട്രഷറർ ഹബീബ് തോണിക്കടവൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗോവിന്ദൻ നമ്പൂതിരി, ഗദ്ദാഫി മൂപ്പൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സലീഖ് മോങ്ങം, ബ്രാഞ്ച് സെക്രട്ടറി ശിവദാസൻ ചെമ്പാട്ട്, വൈസ് പ്രസിഡന്റ് രഞ്ജിത്ത്, അബ്ബാസ് സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനിത്, മോഹനൻ മുതിരപ്പറമ്പിൽ, ബൈജു കോഴിക്കോട്, പി.നൗഫൽ, ഗീത, രജിത, വിജിൻ, മനോജ് ബാബു, ഇ.കെ.ഷാജി, പ്രമോദ്, ഷൈജു, സുഭാഷ്, ശിഹാബ്, ലീലാമ്മ പ്രകടനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |