കാളികാവ്: തുവ്വൂരിലെ റെയിൽവേ മേൽപ്പാലത്തിന്റെ സുരക്ഷാ ഭിത്തി നിർമ്മാണം ഇഴയുന്നത് മൂലം ദുരിതത്തിലായി നാട്ടുകാർ. നിലവിൽ തകർന്ന് കിടക്കുന്ന റെയിൽവേ മേൽപ്പാലം വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ജില്ലയിലെ മലയോര മേഖലയായ കരുവാരകുണ്ട്, തുവ്വൂർ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ അബ്ദുൽ ലത്തീഫ് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എമ്മിന് നിവേദനം നൽകി. വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്താമെന്ന് എ.ഡി.എം ഉറപ്പ് നൽകുകയും ചെയ്തു. സ്‌കൂൾ തുറക്കാൻ തുറക്കുന്നതോടെ ദുരിതം ഇരട്ടിയാവും. അതിനാൽ എത്രയും വേഗം പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കി പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം, വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ക്രോസ്സ് ബാറിന്റെ വീതി കുറഞ്ഞത് കാരണം വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. യാതക്കാർ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും ഇത് വഴിവെയ്ക്കാറുണ്ട്. എത്രയും വേഗം ക്രോസ്സ് ബാറിന്റെ വീതി കൂട്ടുകയോ അല്ലാത്തപക്ഷം മുഴുവൻ സമയം പൊലീസ് സേവനം ഉറപ്പ് വരുത്തുകയോ ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യവും നിവേദനത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |