മലപ്പുറം: പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടിയ സാഹചര്യത്തിൽ ഓട്ടോറിക്ഷകളുടെ മിനിമംചാർജ്ജ് ഒന്നര കിലോമീറ്ററിന് 50 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കൊണ്ടോട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷുക്കൂർ മമ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസലാം അങ്ങാടിപ്പുറം, ട്രഷറർ അബ്ദുറഹ്മാൻ ചിറയിൽ, സമീർ പാണ്ടിക്കാട്, ഷരീഫ് പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |