കാളികാവ്: സ്‌കൂളുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനായി പി.ടി.സി.എം തസ്തികകളിൽ നിയമനം നടത്തണമെന്ന് കേരള ഗവ. പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപക യൂണിയൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിവേദനം നൽകി. റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ തന്നെ നിയമനം നടത്തിയാലേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ. സംസ്ഥാന പ്രസിഡന്റ് സി. മുഹമ്മദ് മുസ്തഫ, ജില്ലാ പ്രസിഡന്റ് കെ. സി. മൊയ്തീൻ കുട്ടി, സെക്രട്ടറി സി. പി, മുഹമ്മദ് അഷ്രഫ് സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |