പട്ടാമ്പി: മുസ്‌ലിം ലീഗ്, മുസ്‌ലിം യൂത്ത് ലീഗ് കൈപ്പുറം ശാഖാ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണവും, വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനമോദനവും പി.കെ.സക്കീറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഇസ്മായിൽ വിളയൂർ ഉദ്ഘാടനം നിർവഹിച്ചു. ശിഹാബ് തങ്ങൾ അനുസ്മരണം അസ്‌ലഹ് വാഫി കൊടലൂർ നടത്തി. കെ.എ.റഷീദ്, കെ.എം.മുജീബുദ്ധീൻ ഓങ്ങല്ലൂർ, ബുഷ്‌റ ഇഖ്ബാൽ, മുനീർ പി, ഹംസ കൈപ്പുറം, കെ.ടി.എ. സമദ്, ടി.കെ.ഷബീർ, ടി.കെ.സാദിഖ്, പി.മുഷ്ത്താഖ്, അഫ്‌സൽ വാഫി, ജസീൽ എ.കെ, വി.ടി.അഷ്‌റഫ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |