SignIn
Kerala Kaumudi Online
Thursday, 20 August 2026 3.16 AM IST

ഓണം സ്‌പെഷ്യൽ ഡ്രൈവ്: പാലക്കാട് 173 പേർ അറസ്റ്റിൽ

arrest
.

പാലക്കാട്: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ അബ്കാരി മയക്കുമരുന്ന് കുറ്റകൃത്യങ്ങളും അനധികൃത ലഹരി കടത്തും തടയുന്നതിനായി എക്‌സൈസ് വകുപ്പ് എൻഫോഴ്സ്‌മെന്റ് പരിശോധനകൾ ശക്തമാക്കി. ഈ മാസം ഇതുവരെ 127 അബ്കാരി കേസും 50 മയക്കുമരുന്ന് കേസും ഉൾപ്പെടെ 177 കേസുകൾ രജിസ്റ്റർ ചെയ്യുകയും 173 പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു. 524.930 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 31.7 ലിറ്റർ ചാരായം, 3046 ലിറ്റർ വാഷ്, 516.5 ലിറ്റർ കള്ള്, 31.907 കിലോഗ്രാം കഞ്ചാവ്, 2375 കഞ്ചാവ് ചെടികൾ, 0.565 ഗ്രാം മെത്താഫെറ്റമിൻ, 0.039 ഗ്രാം എൽ.എസ്.ഡി, രണ്ട് കഞ്ചാവ് സിഗരറ്റുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 696 കേസുകൾ. 20.47 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. രേഖകളില്ലാതെ കടത്തിയ 46,03,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. 704 കള്ള് ഷാപ്പുകൾ, 759 കള്ള് കടത്ത് വാഹനങ്ങൾ, 25 ബാറുകൾ എന്നിവയിൽ പരിശോധന നടത്തുകയും 142 കള്ള് സാമ്പിളുകളും 10 വിദേശമദ്യ സാമ്പിളുകളും ശേഖരിക്കുകയും ചെയ്തു. അതിർത്തി വഴിയുള്ള ലഹരി കടത്ത് തടയാൻ അന്തർസംസ്ഥാന യോഗം ചേരുകയും അഗളി, ചിറ്റൂർ മേഖലകളിൽ പ്രത്യേക റെയ്ഡുകൾ നടത്തിയതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ടി.എൻ. സുധീർ അറിയിച്ചു. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ മുൻപ്രതികളെ നിരീക്ഷിക്കുകയാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഇ.ആർ.നിഗേഷ് അറിയിച്ചു. ചിറ്റൂർ മേഖലയിലെ കള്ള്‌ചെത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് ജോയിന്റ് എക്‌സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എന്നിവരുടെ പ്രത്യേക തോപ്പ് പരിശോധനാ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നുണ്ട്. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കി. പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. ജില്ലാതല കൺട്രോൾ റൂം: 04912505897, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്: 04912526277, സർക്കിൾ ഓഫീസ്, പാലക്കാട്: 04912539260, 9400069430, സർക്കിൾ ഓഫീസ്, ചിറ്റൂർ: 04923-222272, 9400069610, സർക്കിൾ ഓഫീസ്, ഒറ്റപ്പാലം: 04662244488, 9400069616, സർക്കിൾ ഓഫീസ്, മണ്ണാർക്കാട്: 04924225644, 9400069614, സർക്കിൾ ഓഫീസ്, ആലത്തൂർ: 04922222474, 9400069612.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL