SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

ഓണാഘോഷം 

kozhinjamapara
കൊഴിഞ്ഞാമ്പാറ ഗവ: യു.പി സ്‌കൂൾ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര.

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ഗവ. യു.പി സ്‌കൂളിൽ ഓണാഘോഷ പരിപാടി വിപുലമായി ആഘോഷിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയും വാമനനും പുലിവേഷവും അടങ്ങുന്ന ഘോഷയാത്ര ശ്രദ്ധേയമായി. വാർഡ് മെമ്പർ വി.വിചിത്രൻ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പ്രേമദാസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക താമരൈ സെൽവി സ്വാഗതം പറഞ്ഞു. പൂക്കളം, ഓണസദ്യ, അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL