SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

ഓണത്തിനു നാടണയാൻ കൂടുതൽ സ്പെഷ്യൽ ട്രെയിൻ

train
.

പാലക്കാട്: ഓണാവധിക്ക് ബെംഗളൂരുവിൽ നിന്നുള്ള യാത്രാത്തിരക്ക് വർദ്ധിച്ചതോടെ അവസാന നിമിഷം കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ഓണാവധിക്ക് ശേഷം ബെംഗളൂരുവിലേക്ക് മടങ്ങുന്നവർക്കും ഈ സർവീസുകൾ ഗുണകരമാകും. എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്(06575-76), ബെംഗളൂരു കന്റോൺമെന്റ്-തിരുവനന്തപുരം നോർത്ത്(06579-80), യശ്വന്ത്പുര-തിരുവനന്തപുരം നോർത്ത്(06573-74) ട്രെയിനുകളാണ് അനുവദിച്ചത്. ഇതിൽ എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്, യശ്വന്ത്പുര-തിരുവനന്തപുരം നോർത്ത് ട്രെയിനുകളുടെ ആദ്യ സർവീസ് ഇന്നലെ ആയിരുന്നു.

 തിരുവനന്തപുരം നോർത്ത്-യശ്വന്ത്പുര ജംഗ്ഷൻ(06574) സ്പെഷ്യൽ ട്രെയിൻ നാളെ ഉച്ച കഴിഞ്ഞ് 3.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 9.45ന് യശ്വന്ത്പുരയിലെത്തും. 1 എ.സി ടൂർു-ടയർ, 3 എ.സി ത്രി-ടയർ, 10 സ്ലീപ്പർ, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും 2 സെക്കൻ ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുകളുമാണ് ട്രെയിനിലുള്ളത്.

 ബെംഗളുരു കന്റോൺമെന്റ്-തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്‌പ്രസ്(06579) ആഗസ്റ്റ് 28ന് വൈകുന്നേരം 4.40നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30നു തിരുവനന്തപുരത്തെത്തും. മടക്ക സ‌ർവീസ് ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12.40നു തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.15നു ബെംഗളൂരുവിലെത്തും. 1 എ.സി ടൂർു-ടയർ, 3 എ.സി ത്രി-ടയർ, 10 സ്ലീപ്പർ, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും 2 സെക്കൻ ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുകളുമാണ് ട്രെയിനിലുള്ളത്.

 തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി(06576) ട്രെയിൻ ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.15നു ബെംഗളൂരുവിലെത്തും. 1 എ.സി ടൂർു-ടയർ, 3 എ.സി ത്രി-ടയർ, 10 സ്ലീപ്പർ, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും 2 സെക്കൻ ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുകളുമാണ് ട്രെയിനിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL