SignIn
Kerala Kaumudi Online
Saturday, 29 August 2026 5.14 AM IST

ശ്രീനാരായണഗുരു ജയന്തി ആഘോഷം

vadakkancherry
ശ്രീനാരായണ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് വടക്കഞ്ചേരിയുടെ നേതൃത്വത്തിൽ വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടന്ന ചതയദിനാഘോഷത്തിൽ നിന്ന്.

വടക്കഞ്ചേരി: ശ്രീനാരായണ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് വടക്കഞ്ചേരിയുടെ നേതൃത്വത്തിൽ വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടന്ന 172-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷം ജ്യോതി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി കെ.കെ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവന്റെ ആത്മീയ ദർശനത്തെ കുറിച്ച് എരുമയൂർ മുരളീധരൻ സ്വാമി (ശിവാനന്ദ ആശ്രമം, ഒലവക്കോട്) മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യമേഖലയ്ക്ക് നൽകിയിട്ടുള്ള സേവനങ്ങൾക്ക് വടക്കഞ്ചേരി അമൃത കണ്ണാശുപത്രി എം.ഡി ഡോ. ഒ.എ.ആശയെ ആദരിച്ചു. കെ.ഉണ്ണികൃഷ്ണൻ, എം.കെ.മോഹൻ കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ കെ.മായ, വി.രവീന്ദ്രൻ, വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL