
ചേർത്തല:എസ്.എൻ.ഡി.പി.യോഗത്തിന്റെ പ്രവർത്തനങ്ങൾ നവ മാദ്ധ്യമ രംഗത്ത് കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സൈബർ സേന കേന്ദ്ര സമിതി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി അനിരുദ്ധ് കാർത്തികേയൻ (സംസ്ഥാന കോ–ഓർഡിനേറ്റർ), അനീഷ് പുല്ലുവേലിൽ (ചെയർമാൻ),ഷെൻസ് സഹദേവൻ (ജനറൽ കൺവീനർ)എന്നിവരേയും കൺവീനർമാരായി അർജ്ജുൻ അരയാക്കണ്ടി (മലബാർ മേഖല),സുധീഷ് സുഗതൻ (കോട്ടയം ജില്ല, വിദേശം),ഐബി പ്രഭാകരൻ(ഇടുക്കി),ആര്യൻ ഹരിദാസ് (ആലപ്പുഴ),ചന്ദ്രബോസ് (എറണാകുളം),ദഞ്ചുദാസ് ചെറുവള്ളിമുക്ക് (തിരുവനന്തപുരം),ശരത് ശശി(പത്തനംതിട്ട),ചിന്തു ചന്ദ്രൻ (തൃശ്ശൂർ),രാജീവ് മാടമ്പി(പാലക്കാട്),അഭിലാഷ് റാന്നി(കൊല്ലം)എന്നിവരേയും തിരഞ്ഞെടുത്തു. 28 വൈസ് ചെയർമാൻമാരും 31 ജോയിന്റ് കൺവീനർമാരും ഉൾപ്പെടുന്ന കമ്മിറ്റിയെ .യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |