SignIn
Kerala Kaumudi Online
Monday, 17 August 2026 1.10 AM IST

പാഞ്ചജന്യം ഭാരതം: കർമ്മ ശ്രേഷ്ഠ പുരസ്‌കാരം വെള്ളാപ്പള്ളിക്ക് സമ്മാനിച്ചു

photo

ചേർത്തല: ന്യൂഡൽഹി ആസ്ഥാനമായുള്ള പാഞ്ചജന്യം ഭാരതം ഏർപ്പെടുത്തിയ എം.കെ.ശശിയപ്പൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്‌കാരം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടൻ ദേവൻ സമ്മാനിച്ചു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ദേവൻ ഉദ്ഘാടനം ചെയ്തു.

പത്തനാപുരം ഗാന്ധി ഭവൻ സ്ഥാപക സെക്രട്ടറി പുനലൂർ സോമരാജൻ, ആദ്ധ്യാത്മിക ആചാര്യൻ ടി.എസ്.വിനീത് ഭട്ട് എന്നിവർക്ക് കർമ്മശ്രീ പുരസ്‌കാരവും നൽകി. 31 ദിനങ്ങളിൽ നടന്ന ശ്രീരാമ സാഗരം കണിച്ചുകുളങ്ങര ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ സമാപിച്ചു. രാവിലെ 7 ന് ശംഖനാദത്തിന്റെയും കൊമ്പ് കാഹളത്തിന്റെയും പശ്ചാത്തലത്തിൽ പ്രീതി നടേശൻ്റെ ദീപ പ്രോജ്വലനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 51കലാകാരന്മാർ അവതരിപ്പിച്ച ലയ സംഗമം അരങ്ങേറി. തുടർന്ന് ഭാവയാമി രഘുരാമം സംഗീതാർച്ചനയും,പഞ്ചവാദ്യം, പഞ്ചാരിമേളം,കൊമ്പ് പറ്റ്, കുഴൽ പറ്റ്, മംഗളവാദ്യം എന്നിവയും നടന്നു. സോപാന സംഗീതാർച്ചന കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്മാരായ ഡോ കാവാലം വിനോദും ബാലുശ്ശേരി കൃഷ്ണദാസും ചേർന്ന്‌ അവതരിപ്പിച്ചു. ഇ.എം.ജി നായർ, കാവാലം ശശികുമാർ എന്നിവർ രാമായണ പാരായണ സമാപ്തി കുറിച്ചു. ദേശീയ പ്രസിഡന്റ്‌ ഡോ.ടി.പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡോ.എം.വി.നടേശൻ, വിനോദ് കല്ലേത്, സ്വാമി സത്സ്വരൂപാനന്ദ, സ്വാമി സത് ഈശ്വരാനന്ദ, പി.വേണുഗോപാൽ, ആർ.ആർ. നായർ, ശ്രീകുമാർ ഇരുപ്പക്കാട്ട്, ബി. രാധാകൃഷ്ണ മേനോൻ,യോഗം കൗൺസിലർ പി.ടി.മന്മഥൻ, ശ്രീനിവാസ തമ്പുരാൻ എന്നിവർ സംസാരിച്ചു.ഡോ.ശിവപ്രസാദ്, മന്മഥൻ നായർ, ഗിരിജ നായർ അമ്പലപ്പുഴ,ഗോപിനാഥൻ മാസ്റ്റർ, അഡ്വ ജി.ശ്രീകുമാർ, ബിജു പൊടിക്കളം, അനിത ശങ്കർ എന്നിവർ വിഷയാവതരണം നടത്തി. വൈകിട്ട് നടന്ന കലാ സന്ധ്യയിൽ ലേഖ തങ്കച്ചി കേരള നടനവും, ബിജു മല്ലാരി ഫ്യൂഷൻ മ്യൂസിക്കും അവതരിപ്പിച്ചു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA