പാലക്കാട്: 41ാമത് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി ഇന്ന് ബോധവത്കരണ സെമിനാറും കാഴ്ച പരിശോധന ക്യാമ്പും പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിക്കും. 'നിങ്ങളുടെ കണ്ണുകൾ മരണശേഷവും ജീവിക്കട്ടെ' എന്ന സന്ദേശമുയർത്തി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പാലക്കാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഇന്ന് രാവിലെ 9.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |