പാലക്കാട്: ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ പരിചയം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 31 വയസുവരെയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ബി.എസ്‌സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്, എം.എൽ.ടി, ഫാർമസി, റേഡിയോഗ്രാഫർ തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകൾ, എൻജിനിയറിംഗ്, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയാണ് യോഗ്യതകൾ. നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ സെപ്തംബർ 25നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0491 2505005.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |