SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.50 AM IST

ഗ്രാൻഡ് മാസ്റ്ററെ കരുക്കളിൽ കുരുക്കിയ ശ്രീനന്ദയ്ക്ക് സമനിലവിജയം

Increase Font Size Decrease Font Size Print Page
sreeenadha-
റഷ്യൻ ഗ്രാൻഡ് മാസ്റ്റർ പെട്ര് കിരിയാക്കോവിനൊപ്പം ശ്രീനന്ദ

പത്തനംതിട്ട : 29 പേരെ തോൽപ്പിച്ച ഗ്രാൻഡ് മാസ്റ്ററെ സമനിലയിൽ കുരുക്കി പത്തനംതിട്ടയുടെ അഭിമാനമായി ആറാം ക്ലാസ് വിദ്യാർത്ഥിനി കൊടുമൺ തട്ട സ്വദേശിനി ശ്രീനന്ദ.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30 ചെസ് കളിക്കാരെ ഒരേസമയം നേരിട്ട സിമൾട്ടേയിനിയസ് എക്‌സിബിഷൻ മത്സരത്തിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ പെട്ര് കിരിയാക്കോവ് 29 പേരെ പരാജയപ്പെടുത്തി മുന്നേറിയപ്പോൾ ശ്രീനന്ദയോട് മാത്രം സമനിലയിൽ പിരിഞ്ഞു.
ഗ്രാൻഡ് മാസ്റ്ററുടെ മുന്നേറ്റത്തെ ചെറുത്തുനിന്ന ശ്രീനന്ദ മത്സരത്തിന്റെ അവസാനഘട്ടത്തിൽ സമനില ഉറപ്പിക്കുകയായിരുന്നു.
ചെസ് ഫോർ എവരിവൺ എന്ന ആശയത്തോടെ തിരുവനന്തപുരത്ത് നടന്ന കേരളത്തിലെ ആദ്യത്തെ സൗജന്യ ഫൈഡ് റേറ്റഡ് ക്ലാസിക്കൽ ടൂർണമെന്റിന്റെ ഭാഗമായി പ്രിമിയർ ചെസ് അക്കാദമി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മത്സരം.
റഷ്യ, ചെക്ക് റിപ്പബ്ലിക്, സാംബിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, നൈജീരിയ, ഉഗാണ്ട, സിംബാബ്‌വെ, ലൈബീരിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തട്ട പാറക്കര നന്ദനത്തിൽ ശ്രീലാലിന്റെയും ചെസ് ആർബിറ്ററായ ആർ.വീണയുടെയും മകളായ ശ്രീനന്ദ കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
2025 കേരള സംസ്ഥാന സ്‌കൂൾ അണ്ടർ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയതോടൊപ്പം പത്തനംതിട്ട സീനിയർ ചാമ്പ്യൻ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. 2025 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നേടി. ദേശീയ അണ്ടർ19 മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.