SignIn
Kerala Kaumudi Online
Thursday, 16 July 2026 4.40 AM IST

യുവതിയുടെ ആത്മഹത്യ: ആൺസുഹൃത്ത് അറസ്റ്റിൽ

arunkumar
അരുൺകുമാർ

അടൂർ : ഏഴംകുളം സ്വദേശിനി ഷഹന(29) തൂങ്ങിമരിച്ച സംഭവത്തിൽ ഇവരുടെ ആൺ സുഹൃത്തിനെ പൊലീസ് അറസ്റ്റുചെയ്തു. പറക്കോട് രഞ്ജിത്ത് ഭവനിൽ അരുൺകുമാർ (34)നെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ഇയാളെ റിമാൻ‌ഡുചെയ്തു. . 13ന് രാത്രി ഏഴ് മണിയോടെയാണ് അടൂർ കോട്ടമുകൾ മിനി ജംഗ്ഷനിൽ ഷിനാസ് മൻസിലിൽ ഷഹനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹന താമസിച്ചിരുന്ന വീട്ടിൽ നിന്ന് ബഹളം കേട്ട് അയൽവാസികൾ ചെന്ന് നോക്കുമ്പോൾ വീടിന്റെ സ്‌റ്റെയർ കേസിന്റെ കമ്പിയിൽ ഷഹന തൂങ്ങി മരിച്ച നിലയിലായിരുന്നു. ഈ സമയത്ത് അരുൺകുമാറും വീട്ടിൽ ഉണ്ടായിരുന്നു. ഷഹനയുടെ ശരീരത്തിലും അരുൺകുമാറിന്റെ വസ്ത്രങ്ങളിലും രക്തം കണ്ടതോടെ വിവരം പൊലീസിൽ അറിയിച്ചു.
ഷഹ്നയുമായി അരുൺ കുമാറിന് നേരത്തെ മുതൽ ബന്ധം ഉണ്ടായിരുന്നു. വിവാഹശേഷം ഭർത്താവുമായി പിരിഞ്ഞ് അടൂരിൽ താമസിച്ചിരുന്ന ഷഹനയുമായി അരുൺ തുടർന്നും ബന്ധം പുലർത്തി. ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും അരുൺ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നും മതം മാറണമെന്നും അരുൺകുമാർ ഷഹ്നയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന്റെ പേരിൽ ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇയാളുടെ സ്വഭാവ ദൂഷ്യം മനസിലാക്കിയ ഷഹന വിവാഹത്തിന് തയ്യാറായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL