SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.43 PM IST

പീസ് യോദ്ധാവ് പുരസ്‌കാരം

pees

പത്തനംതിട്ട : മതസൗഹാർദവും മതനിരപേക്ഷതയും നിലനിറുത്തുന്നതിനും യുവതലമുറയിൽ സാമുദായിക ഐക്യം, മതേതരത്വം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് 'പീസ് യോദ്ധാവ്, പീസ് ചാമ്പ്യൻ' പുരസ്‌കാരം നൽകുന്നു. വ്യക്തിപരമായി വിദ്യാർത്ഥികൾ ചെയ്തതോ അല്ലെങ്കിൽ ചെയ്യുന്നതോ ആയ നല്ല പ്രവൃത്തികളാണ് (സമാധാന പ്രവർത്തനം, സൗഹാർദ കൂട്ടായ്മകൾ, സന്നദ്ധ സേവനം, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയുള്ള ഡിജിറ്റൽ, ഫീൽഡ് കാമ്പയിൻ, പോസ്റ്ററുകൾ, ലേഖനങ്ങൾ മുതലായവ) അവാർഡിന് പരിഗണിക്കുന്നത്. മികച്ച പ്രവർത്തനം കാഴ്ചവച്ച വിദ്യാർത്ഥിക്ക് 'പീസ് യോദ്ധാവ്, പീസ് ചാമ്പ്യൻ' പുരസ്‌കാരം സ്വാതന്ത്ര്യദിന ചടങ്ങിൽ സമ്മാനിക്കും. വിവരങ്ങൾക്ക് സ്‌കൂൾ, കോളജ് അധികാരികളുമായി ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL