
പത്തനുംതിട്ട : കുടുംബശ്രീ ജില്ലാമിഷൻ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിന്റെ ആഭിമുഖ്യത്തിൽ കൂട്ട് മാറ്റത്തിനും മികച്ച നാളേക്കും എന്ന പേരിൽ കൗമാരപ്രായക്കാർക്കുള്ള സമഗ്ര വ്യക്തിത്വ വികസന ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ നിസാമുദീൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ എ.ഡി.എം.സി ആതിര സി.ഡി , സ്‌നേഹിത സ്റ്റാഫുകളായ ട്രീസ എസ്.ജെയിംസ്, സവിത.വി, ഗായത്രിദേവി. എസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |