
റാന്നി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ കടത്തിക്കൊണ്ടു പോയതായി പരാതി. റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മരക്കഷണങ്ങൾ കാണാതായത്. ആറന്മുള അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ റാന്നി പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച ക്ഷേത്രത്തിൽ എത്തിയ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ സൈനു രാജ് തടി മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. ഒരുമാസം മുമ്പാണ് ക്ഷേത്രത്തിലേക്കുള്ള പടവുകൾക്ക് സമീപമുണ്ടായിരുന്ന വലിയ തേക്കുമരവും റോഡരികിലുണ്ടായിരുന്ന മറ്റൊരു തേക്കുമരവും മുറിച്ച് കഷണങ്ങളാക്കിയിട്ടത്. ഇതിൽ പടവുകൾക്ക് സമീപത്തെ മരത്തിന്റെ ചുവടുഭാഗം മാത്രമാണ് ഇപ്പോൾ ഉള്ളത്. ശേഷിക്കുന്ന ഭാഗങ്ങൾ മുഴുവൻ കടത്തി. വീടിന് ഭീഷണിയാണെന്ന സമീപവാസികളുടെ പരാതിയെ തുടർന്നാണ് മരംമുറിച്ചത്. തേക്കുമരങ്ങൾക്ക് പുറമെ ചില പാഴ്മരങ്ങളും മുറിച്ചിരുന്നു.
മരം മുറിയുടെ കാര്യങ്ങൾ വിശദമായി പരിശോധിക്കും. അനുമതി സംബന്ധിച്ചും അന്വേഷണം നടത്തും.
സൈനുരാജ്
അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |