
റാന്നി: ചേത്തയ്ക്കൽ വില്ലേജ് ഓഫീസറെ നിയമിച്ചതറിയാതെ ഡി.വൈ.എഫ്.ഐ നടത്തുന്ന സമരം പ്രഹസനമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി. കഴിഞ്ഞ ആറു മാസങ്ങളായി ചേത്തയ്ക്കൽ, പഴവങ്ങാടി,കൊല്ലമുള വില്ലേജ് ഓഫീസുകളിൽ ഓഫീസർമാർ ഉണ്ടായിരുന്നില്ല. അന്ന് മിണ്ടാട്ടമില്ലാത്തവരാണ് ഇപ്പോൾ സമരം നടത്തുന്നത്. മുപ്പതു വർഷത്തെ മുരടിപ്പ് മാറ്റി പഴകുളം മധു.എം.എൽ.എ റാന്നിയെ അതിവേഗം വികസനത്തിലേക്ക് നയിക്കുമ്പോൾ അനാവശ്യ വിവാദമുണ്ടാക്കി വികസനം അട്ടിമറിക്കാനാണ് ഡി.വൈ.എഫ്ഐ ശ്രമം. സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ നടക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉന്നയിച്ചു. മണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അദ്ധ്യക്ഷതവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |