കോന്നി : കുമ്പഴ - വെട്ടൂർ - കോന്നി റോഡിലെ അട്ടച്ചാക്കൽ ജംഗ്ഷന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു 52 പേർക്ക് പരിക്കേറ്റു. കരിമാൻതോട്ടിൽ നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസും പത്തനംതിട്ടയിൽ നിന്ന് കരിമാൻതോട്ടിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 7.30ന് അട്ടചാക്കൽ ജംഗ്ഷനും വഞ്ചിപ്പടിക്കും ഇടയിലുള്ള കലുങ്കിലായിരുന്നു അപകടം. പരിക്കേറ്റവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും കോന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദീനാമ റോയി, ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ, കോന്നി തഹസിൽദാർ ഷൈനി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, അംഗം പ്രവീൺ പ്ലാവിളയിൽ എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.
കോന്നി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവർ :
സ്വപ്ന (43), അഞ്ജന (13), ചന്ദ്രിക (62), അരുൺജിത്ത് (14), നീതു (29), അശ്വതി (30), സാമുവൽ (65), ജോൺ തോമസ് (36), താജുദ്ദീൻ (68), സൈഫുദ്ദീൻ (38), അനഘ (23), ഹെൻസ് ഡാൻ (16), അനഘ (10), ബിന്ദു (30), രമ്യ (35), ആരാധ്യ (13), പി.കെ.ഗോപി (76), രാധാകൃഷ്ണൻ (60), സുദീപ് (33), സിമി തോമസ് (35), വൃന്ദാ (18), രാഹുൽ രാജീവ് (23), അനഖ (14), അലൻ (12), ഐശ്വര്യ (13), രാജീവ് (40).
കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ :
പ്രമീള (59), ഗിരിജ (41), മനു (28), കമലാസനൻ (76), അശ്വതി (40), വിജയൻ (22), അബിൻ (14), ഗൗരി (46), ആദ്ര വിനോദ് (15), രാജേഷ് (40), ഗോവിന്ദ് (26), കുഞ്ഞമ്മ ജോസഫ് (69), അബ്ദുൽ റഹ്മാൻ (40), രോഹിത് (29), അശ്വിത് (19), സ്നേഹ (15), മാളവിക (15), സക്കിർ ഹുസൈൻ (49), ജിൻസ് (30), രത്നമ്മ (68), ശശിധരൻപിള്ള (77), ഹരിപ്രസാദ് (42), മിഥുൻ (18), സോമൻ (59), കാശിനാഥൻ (13), ആദിത്യൻ (15).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |