
പത്തനംതിട്ട: ലഹരി വിരുദ്ധ ജനകീയ ബോധവത്ക്കരണ പരിപാടി ഓപ്പറേഷൻ തൂഫാൻ ജാഗരണിന്റെ ഭാഗമായി നെല്ലാട് മുതൽ പുല്ലാട് ജംഗ്ഷൻ വരെ മാരത്തോൺ റേസ് സംഘടിപ്പിച്ചു. പപ്പായ ടൂറിസം വില്ലേജ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ സമാപന സമ്മേളനം രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. ടൂറിസം സൊസൈറ്റി പ്രസിഡന്റ് മോൻസി കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എസ്.പി.സി കേഡറ്റുകൾ, ആരോഗ്യമേഖലയിലെയും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെയും പ്രമുഖർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |